ഇടപ്പള്ളിയില്‍ വീട്ടമ്മയുടെ കിടപ്പാടം ജപ്തി ചെയ്യാന്‍ ബേങ്കിന്റെ ശ്രമം ; ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ച് നാട്ടുകാര്‍

Posted on: July 9, 2018 10:44 am | Last updated: July 9, 2018 at 3:30 pm
SHARE

കൊച്ചി: സുഹൃത്തിന്റെ ബേങ്ക് വായ്പ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്തു വീട്ടില്‍ പ്രീത ഷാജിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം. പ്രീതക്കു പിന്തുണയുമായി നിരവധി നാട്ടുകാരാണ് പ്രദേശത്തു സംഘടിച്ചിരിക്കുന്നത്. നാട്ടുകാര്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
പെട്രോളും മണ്ണെണ്ണയുമായാണ് പ്രതിഷേധക്കാര്‍ സ്ഥലത്തു തടിച്ചുകൂടിയത്. സ്ഥലത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്. നാട്ടുകാരില്‍ പലരും പെട്രോളില്‍ കുളിച്ചുനില്‍ക്കുകയാണ്.

ജപ്തി നടപടിയുമായി മുന്നോട്ടുപോയാല്‍ തീകൊളുത്തുമെന്നാണ് ഭീഷണി. ഭൂമാഫിയ്ക്കു വേണ്ടിയാണ് ബേങ്ക് ഇടപെടുന്നതെന്ന് പ്രീത ഷാജി വ്യക്തമാക്കി. സംഘര്‍ത്തില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റിട്ടുണ്ട്. ജപ്തി അംഗീകരിക്കില്ലെന്നാണു നാട്ടുകാരുടെ നിലപാട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മിഷന്‍ ഇന്നു രാവിലെ ഇവിടേക്ക് എത്തുമെന്നാണ് വിവരം.സുഹൃത്തിന് രണ്ടര ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍് 2.30 കോടി രൂപ കുടിശികയെന്ന കണക്കുണ്ടാക്കി പ്രീതയുടെ രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമമാണ് ബേങ്ക് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here