Ongoing News
491 രൂപയുടെ തകര്‍പ്പന്‍ ബ്രോഡ്ബാന്റ് ഓഫറുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തകര്‍പ്പന്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചു. 491 രൂപയുടെ ഈ പ്ലാനില്‍ ഒരു മാസത്തേക്ക് പ്രതിദിനം 20 ജിബി ഡാറ്റ ലഭിക്കും. അതും 20 എംബിബിഎസ് വേഗതയില്‍ ഒരുമാസത്തേക്ക്. കഴിഞ്ഞില്ല, ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോളുകളും. ഏറ്റവും ചെലവ് കുറഞ്ഞ ബ്രോഡ് ബാന്‍ഡ് പ്ലാന്‍ ആണ് ഇതെന്ന് ബിഎസ്എല്‍ പറയുന്നു.
അടുത്തിടെ, ഇന്റര്‍നെറ്റ് ടെലിഫോണ്‍ സര്‍വീസിനും ബിഎസ്എന്‍എല്‍ തുടക്കം കുറിച്ചിരുന്നു. വിംഗ്‌സ് എന്നാണ് ഐപി അധിഷ്ടിത സംവിധാനത്തിന്റെ പേര്.
---- facebook comment plugin here -----