പോലീസ് സ്‌റ്റേഷനില്‍ വെച്ച് സദ്യ കഴിക്കുന്ന രീതിയില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവം: കേസെടുത്തു

Posted on: July 5, 2018 10:03 am | Last updated: July 5, 2018 at 10:03 am
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പിണറായിയിലെ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഈ മാസം രണ്ടിന് പിണറായിലെ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിച്ച് ഒപ്പിടുന്നതായിരുന്നു യഥാര്‍ഥ ചിത്രം.

എന്നാല്‍ ഈ ചിത്രം എഡിറ്റ് ചെയ്ത് ഡയറിയുടെ സ്ഥാനത്ത് വാഴയിലയില്‍ സദ്യ കഴിക്കുന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിച്ചത്.
മുഖ്യമന്ത്രി മേശപ്പുറത്ത് ഇലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത് ബഹുമാനപൂര്‍വം നില്‍ക്കുന്ന രീതിയിലാണ് ചിത്രം പ്രചരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here