അഭിമന്യുവിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും; വീട് നിര്‍മിച്ച് നല്‍കും

Posted on: July 4, 2018 9:47 pm | Last updated: July 5, 2018 at 9:53 am

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് സംരക്ഷിക്കും. ഒറ്റമുറി വീട്ടില്‍ കഴിയുന്ന കുടുംബത്തിന് വാസയോഗ്യമായ വീട് നിര്‍മിച്ചു നല്‍കും.
സഹോദരിയുടെ വിവാഹം ഉള്‍പ്പെടെ നടത്തുന്നതിനുള്ള ചെലവ് വഹിക്കും. മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കും. ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ജുന്റെയും വീനിതിന്റെയും മുഴുവന്‍ ചികിത്സ ചെലവുകളും പാര്‍ട്ടി വഹിക്കും. ഇതിന് ആവശ്യമായ തുക ഈ മാസം 15,16 തീയതികളില്‍ ഹുണ്ടിക കളക്ഷനിലുടെ സമാഹരിക്കും.