Connect with us

Kerala

വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം: എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

Published

|

Last Updated

കൊച്ചി: മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.

തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിമന്യു (20) കൊല്ലപ്പെട്ടിരുന്നു. അര്‍ജുന്‍ എന്ന വിദ്യാര്‍ഥിക്കും ഗുരുതര പരുക്കേറ്റു. സംഭവത്തിനു പിന്നില്‍ ക്യാംപസ് ഫ്രണ്ട് , എന്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു.