അല്‍ ഐനില്‍ നേരിയ മഴയും പൊടിക്കാറ്റും; ജാഗ്രതാ നിര്‍ദേശം

Posted on: July 1, 2018 10:57 am | Last updated: July 1, 2018 at 10:57 am

അബുദാബി: അല്‍ ഐനില്‍ ശനിയാഴ്ച്ച നേരിയ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. പൊടിക്കാറ്റ് ദൂരക്കാഴ്ച്ചയെ മറച്ചത് വാഹന ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ചാറ്റല്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ചൂട് കൂടുന്നതിന്റെ ആദ്യപടിയെന്നോണമാണ് മഴയും പൊടികാറ്റുമുണ്ടാവുക. അബുദാബി നഗരത്തിലും ശനിയാഴ്ച്ച വൈകിട്ട് മൂടിക്കെട്ടിയ കാലാവസ്ഥയും നേരിയ തോതിലുള്ള പൊടിക്കറ്റുമനുഭവപ്പെട്ടിരുന്നു.