Connect with us

National

മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു

Published

|

Last Updated

മുംബൈ:മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക്ക് നിരോധനം നിലവില്‍ വന്നു. പ്ലാസ്റ്റിക്ക് കാരിബാഗുകള്‍ ,500 മില്ലിഗ്രാമില്‍ കുറവ് ഭാരമുള്ള പ്ലാസ്റ്റിക്ക് കുപ്പികള്‍ എന്നിവയും നിരോധിച്ചവയില്‍ ഉള്‍പ്പെടും. നിയമ ലംഘനം നടത്തുന്നവര്‍് 5000 മുതല്‍ 25000 രൂപ വരെ പിഴയും മൂന്നു മാസം തടവുശിക്ഷയും അനുഭവിക്കേണ്ടിവരും.

പ്ലാസ്റ്റിക്ക് കാരിബാഗുകള്‍, ഒരു തവണ ഉപയോഗിച്ച് കളയാവുന്ന പ്ലാസ്റ്റിക്ക് കപ്പ്, പ്ലേറ്റുകള്‍, സ്പൂണ്‍, ഫ്‌ളക്‌സ്, എന്നിവ ഉള്‍പ്പെടെയാണ് നിരോധിച്ചിരിക്കുന്നത്. മൂന്നു മാസം മുമ്പാണ് സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക്കിന് പകരമായി തുണിസഞ്ചികള്‍, പേപ്പര്‍ ബാഗുകള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത് ഇതിന് പുറമെ നിരോധനം നടപ്പിലാക്കാനായി മുംബൈ നഗരത്തില്‍ മാത്രം 300 ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.