Connect with us

Kerala

മഅ്ദിന്‍ പബ്ലിക്ക് സ്‌കൂളില്‍ വിത്തുകള്‍ വിതരണം ചെയ്തു

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ പബ്ലിക്ക് സ്‌കൂളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. സംസ്ഥാന കൃഷി വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന സുജലം സുഫലം ഹരിത കേരളം മിഷന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മലപ്പുറം നിയോജക മണ്ഡലം എം.എല്‍.എ പി.ഉബൈദുള്ള വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

ഗുണമേന്‍മയും സുരക്ഷയും ഉറപ്പു നല്‍കുന്ന വിത്തുകള്‍ നല്‍കി ജൈവ പച്ചക്കറി ഉത്പാദനത്തിലേക്കും കാര്‍ഷിക മേഖലയിലേക്കും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. മഅ്ദിന്‍ അകാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. സി ബി എസ് ഇ മലപ്പുറം സിറ്റി കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ്, പ്രിന്‍സിപ്പല്‍ സൈതലവി കോയ, മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ് എന്നിവര്‍ സംബന്ധിച്ചു.