തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെ ജനമധ്യത്തില്‍ നിന്ന താന്‍ ഒരിക്കലെങ്കിലും ജനപ്രതിനിധിയാകണം എന്നാഗ്രഹിക്കുന്നത് മഹാപാപമാണോയെന്ന് ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ ചോദ്യം.
രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി സിപിഎം ചെറിയാന്‍ ഫിലിപ്പിനെ മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, എളമരം കരീമിനാണ് സിപിഎം സീറ്റ് നല്‍കിയത്. എളമരം കരീം പത്രിക സമര്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജനപ്രതിനിധിയാകണമെന്ന ആഗ്രഹം വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയത്.