Connect with us

National

ജയനഗര്‍ തിരഞ്ഞെടുപ്പ്: ബിജെപിയെ മലര്‍ത്തിയടിച്ചു; കോണ്‍ഗ്രസിന് മിന്നുന്ന ജയം

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക ജയനഗര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് തകര്‍പ്പന്‍ ജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഇവിടെ 28898 വോട്ടുകള്‍ക്കാണ് സൗമ്യ റെഡ്ഡി ജയിച്ചത്. ബിഎന്‍ പ്രഹ്‌ളാദ് ബാബുവായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ഥി.

ബിജെപി സ്ഥാനാര്‍ഥി ബിഎന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടര്‍ന്ന് വിജയകുമാറിന്റെ സഹോദരനായ പ്രഹഌദ് ബാബുവിനെ ബിജെപി സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് ജെഡിഎസ് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി. ഇതോടെ, നിയമസഭയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് 119 സീറ്റായി. 19 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ മത്സര രംഗത്തുണ്ടായിരുന്നത്.