Connect with us

National

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരിലെ മാച്ചില്‍ മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. കൂടുതല്‍ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. മൂന്ന് ആഴ്ചക്കിടെ കശ്മീരില്‍ വിവിധ അക്രമണങ്ങളില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. പത്ത് സാധാരണക്കാരും പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും 16 തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. 15 ഗ്രനേഡ് ആക്രണങ്ങള്‍ ഉണ്ടായി. 17 സുരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ ആകെ 40 പേര്‍ക്ക് ഗ്രനേഡ് ആക്രമണങ്ങള്‍ പരുക്കേറ്റു.