Connect with us

Kerala

'പ്രണാബ് മുഖര്‍ജി ആര്‍ എസ് എസിനെ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നു'

Published

|

Last Updated

തിരുവനന്തപുരം: നാഗ്പൂരിലെ ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിലൂടെ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണാബ് കുമാര്‍ മുഖര്‍ജി ശ്രമിക്കുന്നത് തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ആര്‍ എസ് എസിനെ മഹത്വവത്കരിക്കാനാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ആര്‍ എസ് എസ് നവോത്ഥാന പ്രസ്ഥാനമാണെന്ന ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രഖ്യാപനത്തെ ശരിവെക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വര്‍ഗീയ ശക്തികള്‍ക്കെതിരെ നിലകൊള്ളാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

Latest