നഷ്ടപരിഹാരത്തുകയില്‍ വര്‍ധന: തേര്‍ഡ് പാര്‍ട്ടി പ്രീമിയം 30 ശതമാനംവരെ വര്‍ധിച്ചേക്കും

Posted on: May 31, 2018 12:23 pm | Last updated: May 31, 2018 at 12:23 pm

മുംബൈ: വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ നഷ്ടപരിഹാരത്തുക കുറഞ്ഞത് അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകളില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനക്ക് സാധ്യത. നഷ്ടപരിഹാരത്തുക ഉയര്‍ത്തുന്നതോടെ 10,000 കോടിമുതല്‍ 25,000 കോടിരൂപവരെ അധിക ബാധ്യതയാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കുണ്ടാവുകയെന്നാണ് കണക്കാക്കുന്നത്.

ഇത് നികത്തുന്നതിനാണ് പ്രീമിയത്തില്‍ വര്‍ധനകൊണ്ടുവരാന്ആലോചിക്കുന്നത്.നഷ്ടപരിഹാരത്തുകയില്‍ ഇപ്പോള്‍ പത്തിരട്ടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ എല്ലാ നഷ്ടപരിഹാരത്തുകയിലും ഓരോ വര്‍ഷവും അഞ്ച് ശതമാനം വര്‍ധനയുമുണ്ടാകും. അടുത്ത വര്‍ഷം ജനുവരി മുതലാണ് ഇത് പ്രാബല്യത്തില്‍വരിക.