നാല് കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം; ടിവി അനുപമയെ തൃശൂരിലേക്ക് മാറ്റി

Posted on: May 30, 2018 12:10 pm | Last updated: May 30, 2018 at 1:23 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആലപ്പുഴ, പാലക്കാട്, വയനാട്, പത്തനംതിട്ട, തൃശൂര്‍ കളക്ടര്‍മാരെ സ്ഥലം മാറ്റി. ആലപ്പുഴ കലക്ടര്‍ ടി.വി അനുപമയെ തൃശൂരിലേക്ക് മാറ്റി. പത്തനംതിട്ട കലക്ടര്‍ ഡി. ബാലമുരളിയെ പാലക്കാട്ടേക്കാണ് മാറ്റിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും പത്തനംതിട്ട കലക്ടറെ മാറ്റിയിരുന്നു. തൃശൂര്‍ കലക്ടര്‍ കൗശികന്‍ വാട്ടര്‍ അതോറിറ്റി എംഡിയാകും.