പങ്കജ് സരണ്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

Posted on: May 30, 2018 9:08 am | Last updated: May 30, 2018 at 12:11 pm
SHARE

ന്യൂഡല്‍ഹി: റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ പങ്കജ് സരണിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. 2015 നവംബറിലാണ് പങ്കജ് സരണ്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിക്കപ്പെട്ടത്.

1982 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ, ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ പദവി വഹിച്ചിട്ടുണ്ട്. 2007 മുതല്‍ 2012 വരെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു. 1999 മുതല്‍ 2002 വരെ കെയ്‌റോയിലെ ഇന്ത്യന്‍ എംബസിയില്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്റലിജന്‍സ് ബ്യൂറോ മുന്‍ മേധാവി അജിത് ഡോവലാണ് നിലവില്‍ സുരക്ഷാ ഉപദേഷ്ടാവ്. ജനുവരിയില്‍, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) മുന്‍ മേധാവി രജിന്ദര്‍ ഖന്നയെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here