കത്വ പെണ്‍കുട്ടിയുടെ ചിത്രം: കോടതിക്ക് അമര്‍ഷം

Posted on: May 30, 2018 6:02 am | Last updated: May 30, 2018 at 12:07 am

ന്യൂഡല്‍ഹി: കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേര് വിവരങ്ങളും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് അവ നീക്കം ചെയ്യാത്തതില്‍ ഡല്‍ഹി ഹൈക്കോടതിക്ക് അമര്‍ഷം.

ഇന്നലെ ഇതു സംബന്ധിച്ച ഹരജി പരിഗണിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബഞ്ച് വെബ് സൈറ്റുകളില്‍ നിന്ന് ഇവ നീക്കം ചെയ്യാന്‍ തയ്യാറാകാത്ത മാധ്യമങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.

ഇത്തരം മാധ്യമ സ്ഥാപനങ്ങള്‍ക്ക് കോടതി കത്ത് അയക്കും. പെണ്‍കുട്ടിയുടെ പടവും പേര് വിവരങ്ങളും പ്രസിദ്ധീകരിച്ച 12ഓളം മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരത്തെ കോടതി പത്ത് ലക്ഷം രൂപ വീതം പിഴയൊടുക്കിയിരുന്നു.