കേരളത്തില്‍ കാലവര്‍ഷമെത്തി;ഉത്തരേന്ത്യയില്‍ കനത്ത മഴയില്‍ 38 മരണം

Posted on: May 29, 2018 12:29 pm | Last updated: May 29, 2018 at 2:02 pm

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരള തീരത്തെത്തി. ഇത്തവണ മൂന്ന് ദിവസം മുമ്പെയാണ് കാലവര്‍ഷമെത്തിയിരിക്കുന്നത്. കേരള തീരത്തടക്കം മണിക്കൂറില്‍ 70കി.മി വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ യുപിയിലും ബീഹാറിലും ജാര്‍ഖണ്ഡിലും കനത്ത മഴയില്‍ 38 പേര്‍ പേര്‍ മരിച്ചു. 42 പേര്‍ക്ക് പരുക്കേറ്റു. ഉത്തരേന്ത്യയില്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.