കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ തുടരുന്നു

Posted on: May 29, 2018 10:06 am | Last updated: May 29, 2018 at 10:06 am

കോട്ടയം: നവവരന്‍ കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയ ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു.

കേരള കോണ്‍ഗ്രസ്(എം), സിഎസ്ഡിഎസ്,ബിഡിജെഎസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവധ ദളിത് സംഘടനകളും കേരള ജനപക്ഷവും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍