Connect with us

Sports

സന്നാഹപ്പോര്ദ: അര്‍ജന്റീന, റഷ്യ നാളെ ഇറങ്ങും

Published

|

Last Updated

മെസി തന്റെ കുഞ്ഞ് ആരാധകനൊപ്പം

ഫിഫ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ദക്ഷിണ കൊറിയക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹോണ്ടുറാസിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിലാണ് ഗോളുകള്‍. അറുപതാം മിനുട്ടില്‍ സന്‍ ഹ്യുംഗ്-മിന്‍ ലീഡ് ഗോള്‍ നേടി. രണ്ടാം ഗോള്‍ എഴുപത്തിരണ്ടാം മിനുട്ടില്‍ മൂണ്‍ സിയോന്‍ നേടി.

ടോട്ടനം ഹോസ്പറിന്റെ സ്‌ട്രൈക്കറായ സണ്‍ ഹ്യുംഗ്-മിന്‍ ഇരുപത്തഞ്ച് വാര അകലെ നിന്നുള്ള ഷോട്ടിലാണ് ഹോണ്ടുറാസിനെ ഞെട്ടിച്ചത്.
നായകന്‍ കി സുംഗ് യുംഗ് ബെഞ്ചിലിരുന്നപ്പോള്‍ ടീമിനെ നയിച്ചത് ടോട്ടനം താരമായിരുന്നു. ജൂണ്‍ പതിനെട്ടിന് ഗ്രൂപ്പ് എഫില്‍ സ്വീഡനെ നേരിട്ടു കൊണ്ട് ദക്ഷിണ കൊറിയ ലോകകപ്പ് ക്യാമ്പയിന്‍ ആരംഭിക്കും. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയും മെക്‌സിക്കോയുമയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

അര്‍ജന്റീന നാളെ ഇറങ്ങും

ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി അര്‍ജന്റീന നാളെ സന്നാഹ മത്സരത്തിനിറങ്ങും. ഹെയ്തിയാണ് എതിരാളി. ബ്യൂണസ് ഐറിസില്‍ കഠിന പരിശീലനത്തിലാണ് മെസിയും സംഘവും. 1986 മെക്‌സിക്കോ ലോകകപ്പില്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനക്ക് പിന്നീട് കപ്പോളമെത്താനായെങ്കിലും മുത്തമിടാന്‍ സാധിച്ചില്ല.

മറഡോണ നല്‍കിയ സൗഭാഗ്യം മെസിയിലൂടെ വീണ്ടെടുക്കാനുള്ള യത്‌നത്തിലാണ് അര്‍ജന്റീന. ബാഴ്‌സലോണക്കൊപ്പം സ്പാനിഷ് ലാ ലിഗ നേടിയ മെസി ഗോളടിയില്‍ പിറകിലല്ല. ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചടിയേറ്റതിന്റെ ക്ഷീണം ലോകകപ്പില്‍ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് സൂപ്പര്‍ താരം.
കോച്ച് ജോര്‍ജ് സംപോളിയുടെ ക്യാമ്പില്‍ മെസിക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ, പി എസ് ജി വിംഗര്‍ എഞ്ചല്‍ ഡി മരിയ എന്നിവരുണ്ടായിരുന്നു. ക്രൊയേഷ്യ, നൈജീരിയ, ഐസ്‌ലന്‍ഡ് ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് അര്‍ജന്റീന. 61 രാജ്യാന്തര ഗോളുകള്‍ നേടിയ മെസിക്കൊപ്പം യുവെന്റസിന്റെ ഹിഗ്വെയിന്‍-ഡിബാല സഖ്യവും മുന്നേറ്റ നിരയിലുണ്ട്.

ഹെയ്തി മത്സരശേഷം ഇസ്രാഈലുമായാണ് അര്‍ജന്റീനയുടെ സന്നാഹപ്പോര്. ഇതിനിടെ സുരക്ഷാകാരണങ്ങളാല്‍ നികരാഗ്വയുമായുള്ള മത്സരം റദ്ദാക്കി.

---- facebook comment plugin here -----