4ജി ഫോണുകള്‍ക്ക് 1800 രൂപയുടെ കാഷ്ബാക്ക്

എയര്‍ടെലും ഐടെലും പങ്കാളിത്തം ശക്തമാക്കി
Posted on: May 29, 2018 6:06 am | Last updated: May 28, 2018 at 11:02 pm

കൊച്ചി: മുന്‍നിര ടെലികമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെലും പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ഐ ടെലും പങ്കാളിത്തം ശക്തമാക്കി.

പുതുമകളും പ്രത്യേകതകളും നിറഞ്ഞ ഐ ടെല്‍ എ44, ഐ ടെല്‍ എ44 പ്രോ, ഐ ടെല്‍ എസ്42 എന്നിവ ഇനി എയര്‍ടെലില്‍ നിന്നുള്ള 1800 രൂപയുടെ ഇന്‍സ്റ്റന്റ് കാഷ് ബാക്കോടെ ആയിരിക്കും ലഭിക്കുക. 5799 രൂപ വിലയുള്ള ഐ ടെല്‍ എ44 1800 കാഷ് ബാക്ക് കുറച്ച് 3999 രൂപക്കും, എ44 പ്രോ 5399 രൂപക്കും എസ് 42 8699 രൂപക്കും ആയിരിക്കും ലഭിക്കുക.

രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 50 രൂപയുടെ 36 ഡിസ്‌കൗണ്ടു കൂപ്പണുകള്‍ യൂസറുടെ അക്കൗണ്ടില്‍ വരവു വെയ്ക്കും. 199 രൂപയ്ക്കും അതിനു മുകളിലുള്ള റീ ചാര്‍ജിന് ഈ കൂപ്പണുകള്‍ ഉപയോഗിക്കാം.