പേരോട് ദുബൈ ഭരണാധികാരിയെ സന്ദർശിച്ചു

Posted on: May 28, 2018 10:22 pm | Last updated: May 28, 2018 at 10:22 pm
ദുബൈ: എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ സന്ദർശിച്ച് റമസാൻ ആശംസകൾ കൈമാറി. ദുബൈ ഇസ്ലാമിക് അഫയേർസ് ആൻ്റ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെൻ്റിൻ്റെ  കീഴില്‍ നടന്ന റാശിദ് ബിന്‍ മുഹമ്മദ് റമസാന്‍ ഗാതറിംഗില്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
സഅബീല്‍ പാലസില്‍ നടന്ന ചടങ്ങില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം  അടക്കം  പ്രമുഖരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും സംബന്ധിച്ചു.