Kerala
കെവിന്റെ മരണം; ഒരാള്‍ കസ്റ്റഡിയില്‍

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ട് പോയ കോട്ടയം സ്വദേശി കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്നുവെന്ന് കരുതുന്ന ഇഷാന്‍ ആണ് കസ്റ്റഡിയിലുള്ളത്.
ഇയാളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
കെവിന്റെ ഭാര്യ നീനുവിന്റെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----