Kerala
കുമ്മനം നാളെ ഗവര്‍ണറായി ചുമതലയേല്‍ക്കും; സത്യപ്രതിജ്ഞ 11.15ന്
		
      																					
              
              
            ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. രാവിലെ 11.15നാണ് സത്യപ്രതിജ്ഞ. നിലവിലെ മിസോറാം ഗവര്‍ണര്‍ ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മയുടെ ഔദ്യോഗിക കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് 66കാരനായ കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്.
ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ കുമ്മനത്തിന് എതിര്‍പ്പുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇന്ന് സത്യപ്രതിജ്ഞയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് വരികയായിരുന്നു. 2015 ഡിസംബറിലാണ് വി മുരളീധരന്റെ ഒഴിവില്‍ കുമ്മനം ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



