തീവ്രവാദി ആക്രമണം: കുപ് വാരയില്‍നിന്നും ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Posted on: May 26, 2018 4:43 pm | Last updated: May 26, 2018 at 5:22 pm

arrestശ്രീനഗര്‍: 2016 നവംബര്‍ 29ന് ജമ്മു കശ്മീരിലെ നാഗ്‌റോതയിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കുപ്‌വാര സ്വദേശിയായ സയിദ് മുനീര്‍ അല്‍ ഹസ്സന്‍ ഖ്വാദ്രിയെയാണ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തില്‍ ഏഴ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ തീവ്രവാദി സംഘടനയായ ജയ്‌ഷെ ഇ മൊഹമ്മദ് ആണെന്ന് പിടിയിലായ ഖ്വാദ്രി വെളിപ്പെടുത്തിയിട്ടുണ്ട്.