Kerala
അടുത്ത വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് ആറ് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. 2019 മാര്‍ച്ച് ആറ് മുതല്‍ 25 വരെയാണ് എസ് എസ് എല്‍ സി പരീക്ഷ നടക്കുക.
മലയാളം ഒന്നാം പേപ്പര്‍ പരീക്ഷയാണ് ആദ്യ പരീക്ഷ. ഏഴാം തീയതി മലയാളം രണ്ടാം പേപ്പറും നടക്കും. മാര്‍ച്ച് 11ന് ഇംഗ്ലീഷ്, 13ന് ഹിന്ദി, 14ന് ഫിസിക്‌സ്, 18ന് കണക്ക്, 19ന് ബയോളജി, 21ന് കെമിസ്ട്രി, 25ന് സോഷ്യല്‍ സയന്‍സ്, എന്നിങ്ങനെയാണ് മറ്റു വിഷയങ്ങളുടെ പരീക്ഷാ തീയതികള്‍.
---- facebook comment plugin here -----