റോഡില്‍ വീണ യുവാവ് ബസ് കയറി മരിച്ചു

Posted on: May 25, 2018 12:56 pm | Last updated: May 25, 2018 at 2:11 pm

കോഴിക്കോട്: അബദ്ധത്തില്‍ റോഡില്‍ വീണ യുവാവ് ബസ് കയറി മരിച്ചു. ഓമശ്ശേരി അമ്പലത്തിങ്ങല്‍ അബ്ദുസലാം(38) ആണ് മരിച്ചത്.

ഇന്ന് രാവിലെ കൊടുവള്ളി മാനിപുരം അങ്ങാടിയിലായിരുന്നു അപകടം. അബ്ദുസലാമിനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.