അശ്രദ്ധയോടെ ഡ്രൈവിംഗ്: ജീവന്‍അപകടത്തിലാക്കിയാല്‍ 2,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും

Posted on: May 24, 2018 9:21 pm | Last updated: May 24, 2018 at 9:21 pm

ദുബൈ: അശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ക്ക് ദുബൈയില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി-ആര്‍ ടി എയുടെ മുന്നറിയിപ്പ്. റോഡില്‍ വാഹനം വെട്ടിത്തിരിച്ച് ഡ്രൈവര്‍ക്കോ മറ്റുള്ളവരുടെ ജീവനോ അപകടത്തില്‍ പെട്ടാല്‍ 2,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും ലഭിക്കും. ഇതിന് പുറമെ 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. മുന്നറിയിപ്പ് നല്‍കാതെ ലൈനുകള്‍ ചെയ്ഞ്ച് ചെയ്യുന്നത് സംബന്ധിച്ചും ഗതാഗത പിഴ സംബന്ധിച്ചും കഴിഞ്ഞ റമസാന്‍ ദിനങ്ങളിലായി ആര്‍ ടി എ വാഹന ഉപയോക്താക്കള്‍ക്ക് എസ് എം എസ് അയച്ചിട്ടുണ്ട്.

വാഹനമോടിക്കുമ്പോള്‍ ഉറക്കം തൂങ്ങുകയോ ക്ഷീണം അനുഭവപ്പെടുകയോ ചെയ്താല്‍ വാഹനം സുരക്ഷിതമായി നിര്‍ത്തണമെന്നും ആര്‍ ടി എ അധികൃതര്‍ അറിയിച്ചു. തങ്ങള്‍ ഉദ്ദേശിച്ച സ്ഥലത്ത് തന്നെ ഇഫ്താറിനെത്താന്‍ അമിതവേഗത്തില്‍ വാഹനമോടിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് യു എ ഇ റോഡ് സേഫ്റ്റി മാനേജിംഗ് ഡയറക്ടര്‍ തോമസ് എഡ്ല്‍മാന്‍ പറഞ്ഞു.