Connect with us

National

തൂത്തുക്കുടി വെടിവെപ്പ്: പ്രതിഷേധം കത്തുന്നു, സ്റ്റാലിനെ ബലം പ്രയോഗിച്ച് പുറത്താക്കി; സംഘര്‍ഷം

Published

|

Last Updated

ചെന്നൈ: തൂത്തുക്കുടിയില്‍ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്ത 13 പേരെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിക്കത്തുന്നു.

തമിഴ്‌നാട് സെക്രട്ടേറിയറ്റിന് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിനും എംഎല്‍എമാരും മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്ന് ഇവരെ ബലപ്രയോഗത്തിലൂടെ പുറത്താക്കി. പാര്‍ട്ടി നേതാക്കളുമൊത്ത് മുഖ്യമന്ത്രിയെ കാണാനെത്തിയ സ്റ്റാലിന് അനുമതി ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നായിരുന്നു പ്രതിഷേധം.

സ്റ്റാലിനേയും നേതാക്കളെയും കൊണ്ടുപോയ പോലീസ് വാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പോലീസും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. വെടിവെപ്പിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പളനിസാമിയും ഡിജിപി ടി കെ രാജേന്ദ്രനും രാജിവെക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.