രണ്ടാം ഗഡു തുക അടക്കേണ്ട തീയതി നീട്ടി

Posted on: May 24, 2018 6:01 am | Last updated: May 24, 2018 at 1:03 am
SHARE

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ രണ്ടാം ഗഡു തുക അടക്കേണ്ട തീയതി നീട്ടി. പുതുക്കിയ തീയതി പ്രകാരം ജൂണ്‍ അഞ്ച് വരെ പണമടക്കാനുള്ള സാവകാശം നല്‍കിയിട്ടുണ്ട്. അവസരം ലഭിച്ച ഹാജിമാര്‍ ഒന്നാം ഗഡുവായ 81,000 രൂപ അടച്ചിട്ടുണ്ട്.
വിവിധ കാറ്റഗറിയിലുള്ളവര്‍ക്ക് വ്യത്യസ്തമായാണ് രണ്ടാം ഗഡു അടക്കേണ്ടത്. ഗ്രീന്‍ കാററഗറിയിലെ ഹാജിമാര്‍ രണ്ടാം ഗഡുവായി 1,75,350 രൂപയും അസീസിയ കാറ്റഗറിയിലുള്ളവര്‍ 1,41,200 രൂപയുമാണ് അടക്കേണ്ടത്.

രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 11,600 രൂപയും ബലിമൃഗത്തിന് കൂപ്പണ്‍ ആവശ്യമുള്ളവര്‍ 8,000 രൂപയും അധികം അടക്കേണ്ടതുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലൈ 11ന് പുറപ്പെടും. ആഗസ്റ്റ് 24 മുതല്‍ മടക്കയാത്ര ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here