Connect with us

Kerala

പ്ലസ് വണ്‍ സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: 2018- 19 അധ്യയന വര്‍ഷം സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിച്ച് ഉത്തരവായി. എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യത വരാത്ത വിധത്തിലാണ് സീറ്റ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള രീതിയില്‍ തന്നെയായിരിക്കും വര്‍ധിപ്പിച്ച സീറ്റുകളിലേക്കുള്ള പ്രവേശനവും.

അതേസമയം അണ്‍എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ബാച്ചുകള്‍ക്ക് ഇതേ അളവില്‍ സീറ്റ് വര്‍ധനയുണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നു.

Latest