കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ തുടരും: കുമാരസ്വാമി

Posted on: May 23, 2018 7:38 pm | Last updated: May 23, 2018 at 7:38 pm
SHARE

ബംഗളൂരു: സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുമെന്നും എന്നാല്‍ ഇതിന് സാവകാശമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയിലെ ജനങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമം സംരക്ഷിക്കുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. കര്‍ഷകരുടെ പരാതി കേള്‍ക്കാന്‍ സര്‍ക്കാര്‍ സദാ അവരോടൊപ്പമുണ്ടാകും. കര്‍ഷകര്‍ തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കരുതെന്നും കുമാരസ്വാമി പറഞ്ഞു.

ഒരു സഖ്യ സര്‍ക്കാര്‍ എന്ന നിലയില്‍ തനിക്ക് പരിമിതികളുണ്ട്. എന്നാലും സംസ്ഥാനത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here