പിണറായി പങ്കെടുത്തതില്‍ സന്തോഷമെന്ന് ആന്റണി; മതേതര സഖ്യത്തില്‍ സിപിഎമ്മും പങ്കുചേരണം

Posted on: May 23, 2018 6:06 pm | Last updated: May 23, 2018 at 8:09 pm

ബെംഗളൂരു: കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി പങ്കെടുത്തത്തില്‍ സന്തോഷമെന്ന് ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഏഴയലത്ത് നില്‍ക്കില്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കൊപ്പവും രാഹുല്‍ ഗാന്ധിക്കൊപ്പവും വേദി പങ്കിട്ടതില്‍ സന്തോഷമുണ്ട്.

ദേശീയതലത്തില്‍ മതേതര സഖ്യമുണ്ടാക്കുമ്പോള്‍ സിപിഎമ്മും പങ്കുചേരണമെന്നും ആന്റണി പറഞ്ഞു. ദേശീയ, പ്രാദേശിക നിരവധി നേതാക്കളാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.