ബിജെപിക്ക് മുന്നറിയിപ്പ്; പ്രതിപക്ഷ ഐക്യവേദിയായി സത്യപ്രതിജ്ഞാ ചടങ്ങ്- വീഡിയോ

Posted on: May 23, 2018 4:58 pm | Last updated: May 23, 2018 at 9:33 pm

ബെംഗളൂരു: കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപി വിരുദ്ധ കൂട്ടായ്മ കൂടിയായി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യനിര എത്രത്തോളം ശക്തമാകും എന്നതിന്റെ ശക്തമായ സൂചനയായിരുന്നു വേദിയില്‍ അണിനിരന്ന നേതാക്കളുടെ സാന്നിധ്യം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു, മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, വി നാരായണ സ്വാമി, ബിഎസ്പി നേതാവ് മായാവതി, ശരത് യാദവ്, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, എച്ച് ഡി ദേവഗൗഡ, മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, ഷിബു സോറന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

വേദിയിലെത്തിയ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മമതാ ബാനര്‍ജിയെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു. സത്യപ്രതിജ്ഞക്ക് ശേഷം നേതാക്കള്‍ കൈയുയര്‍ത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു