Connect with us

National

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിപുലീകരണത്തിന് സ്‌റ്റേ

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെ തുറമുഖപട്ടണമായ തൂത്തുക്കുടിയില്‍ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് വിധി. പ്ലാന്റിന്റെ രണ്ടാം യൂനിറ്റിന്റെ വിപുലീകരണം തടയണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ നല്‍കിയ ഹരജിയിലാണ് വിധി. ഇടക്കാല സ്റ്റേയാണ് കോടതി അനുവദിച്ചിരിക്കുന്നത്. വിപുലീകരണവുമായി മുന്നോട്ട് പോകരുതെന്നാണ് കോടതി നിര്‍ദേശം. സ്റ്റെര്‍ലൈറ്റിനെതിരായ പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായ ഇന്നലെയുണ്ടായ പോലീസ് വെടിവയ്പില്‍ 11 പേര്‍ മരിച്ചിരുന്നു.

പ്ലാന്റില്‍ നിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും അര്‍ബുദം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാംഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്.

ബിഹാര്‍ സ്വദേശി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്‌സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണു സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസ് (ഇന്ത്യ).

Latest