അംഗത്തെ പുറത്താക്കിയതിന് വാട്‌സ്ആപ്പ് അഡ്മിന് കുത്തേറ്റു

Posted on: May 23, 2018 6:06 am | Last updated: May 22, 2018 at 11:47 pm

മുംബൈ: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അംഗത്തെ പുറത്താക്കിയതിന് അഡ്മിന് കുത്തേറ്റു. അഹ്മദ്‌നഗറിലെ പതിനെട്ടുകാരനായ ചൈതന്യ ശിവാജി ഭോറിനെയാണ് മൂന്ന് പേര്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിയത്.

അഹ്മദ്‌നഗര്‍- മന്മദ് റോഡിലെ മെസ്സില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അഹ്മദ്‌നഗറിലെ കാര്‍ഷിക കോളജില്‍ വിദ്യാര്‍ഥിയായ ചൈതന്യ സഹപാഠികളെ ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കിയിരുന്നു. കോളജ് വിട്ടതിനെ തുടര്‍ന്ന് സച്ചിന്‍ ഗഡഖ് എന്ന വിദ്യാര്‍ഥിയെ ഭോര്‍ ഒഴിവാക്കി. ഇത് അപമാനമായി കരുതിയ ഗഡഖ് പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.