Connect with us

National

പൊതുജന പരാതി: പബ്ബുകളിലെ റെക്കോഡഡ് ഗാനങ്ങള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാറിന്റെ മുന്നറിയിപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: പബ്ബുകളില്‍ റെക്കോഡഡ് പാട്ടുകളോ അല്ലങ്കില്‍ റെക്കോഡഡ് സംഗീതങ്ങളെ വെക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. പബ്ബുകളില്‍ ഉപഭോക്താക്കളെ രസിപ്പിക്കാനായി വെക്കുന്ന ഇത്തരം ഗാനങ്ങള്‍ ശല്യമാകുന്നുവെന്ന് പ്രദേശവാസികളുടെ വ്യാപക പരാതി ഡല്‍ഹി എക്‌സൈസ് വകുപ്പിന് ലഭിച്ച സാഹചര്യത്തിലാണ് നടപടി.

ഭക്ഷണവും മദ്യവും വിളമ്പുന്ന ഇത്തരം പബ്ബുകളില്‍ ഗായകരുടെ തല്‍സമയ പരിപാടിയൊ അല്ലങ്കില്‍ പ്രോഫഷണലുകളുടെ ഉപകരണ സംഗീത പരിപാടികളൊ മാത്രമെ അനുവദിക്കുവെന്ന് എക്‌സൈസ് നിയമത്തിലുണ്ട്. ഇത് ലംഘിച്ചാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പബ്ബുകള്‍ റെക്കോഡഡ് ഗാനങ്ങള്‍ വെക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. രാജ്യതലസ്ഥാനത്ത് ആയിരക്കണക്കിന് പബ്ബുകളാണുള്ളത്.