കാസര്‍കോട് അമ്പതോളം പേര്‍ക്ക് ഡെങ്കിപ്പനി; 340ഓളം പേര്‍ നിരീക്ഷണത്തില്‍

Posted on: May 21, 2018 3:14 pm | Last updated: May 21, 2018 at 5:26 pm

കാസര്‍കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് പനി ആശങ്ക പരത്തവെ കാസര്‍കോട് അമ്പതോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയുടെ മലയോര മേഖലകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കിനാലൂര്‍-കരിന്തളം,കോടോം-ബേളൂര്‍ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ ഡെങ്കിപ്പനി ബാധിതര്‍ കൂടുതലുള്ളത്.

കാസര്‍കോട് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലുമായി 340ഓളം പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളെത്തുടര്‍ന്ന് ചികിത്സയിലാണ്.കാസര്‍കോട് ജില്ലാ ആശുപത്രിയില്‍മാത്രം 27 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. അതേ സമയം പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആരോഗ്യവകുപ്പ് അധിക്യതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്്.