രാജധാനി എക്‌സ്പ്രസില്‍ തീപ്പിടുത്തം; ആളപായമില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

Posted on: May 21, 2018 1:14 pm | Last updated: May 21, 2018 at 2:03 pm

ഭോപ്പാല്‍: രാജധാനി എക്‌സ്പ്രസിന്റെ മൂന്ന് ബോഗികളില്‍ തീപ്പിടുത്തം. മധ്യപ്രേദേശില്‍ ഗ്വാളിയോറില്‍ ബിര്‍ളാനഗര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം വെച്ചാണ് സംഭവം. അഗ്നി ശമന യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ബി 5, ബി 6, ബി 7 ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. തീ നിയന്ത്രണവിധേയമായെന്നാണ് അറിയുന്നത്.