Connect with us

Kerala

നിപ്പ വൈറസ്: സംസ്ഥാനത്താകെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: നിപ്പ വൈറസ് പനി ബാധിച്ച് കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിക്കുകയും മറ്റ് ആറ് പേരുടെ മരണത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരാനുമിരിക്കെ സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കി. വൈറസ് ബാധ തടയാന്‍ ആവശ്യമായ മുന്‍കരുതലെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. 0495 2376063 ആണ് ഫോണ്‍ നമ്പര്‍. സ്വകാര്യ ആശുപത്രികളോട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ജാഗ്രത പുലര്‍ത്താനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. അതേ സമയം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ നേത്യത്വത്തില്‍ അവലോകന യോഗം ചേരും. മന്ത്രി ടിപി രാമക്യഷ്ണനും യോഗത്തില്‍ പങ്കെടുക്കും.

Latest