Connect with us

International

ഗ്രീക്കില്‍ മേയര്‍ക്ക് നേരെ ഉഗ്രദേശീയവാദികളുടെ ആക്രമണം

Published

|

Last Updated

ഗ്രീക്കിലെ വടക്കന്‍ തീരദേശ നഗരമായ തെസ്സലോനികിയില്‍ വെച്ച് ഉഗ്രദേശീയ വാദികളുടെ ആക്രമണത്തില്‍ പരുക്കേറ്റ് വീണ മേയറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എഴുന്നേല്‍ക്കാന്‍ സഹായിക്കുന്നു

ഏതന്‍സ്: ഗ്രീക്കിലെ മേയര്‍ക്ക് നേരെ ഉഗ്രദേശീയവാദികളായ പ്രതിഷേധക്കാരുടെ ആക്രമണം. പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വടക്കന്‍ തീരദേശ നഗരമായ തെസ്സലോനികിയിലായിരുന്നു സംഭവം. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നിമിഷത്തില്‍ ഓട്ടോമന്‍ എംപയറില്‍ വെച്ച് ഗ്രീക്കുകാരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അനുസ്മരണ പരിപാടിക്കിടെ പോന്‍ടിക് ഗ്രീക്ക് അസോസിയേഷന്‍ അംഗങ്ങളാണ് മേയര്‍ക്ക് നേരെ ആക്രമണം നടത്തിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള ആളുകളും പരിപാടിയില്‍ സംബന്ധിച്ചിരുന്നു. 75കാരനായ മേയര്‍ യാനിസ് ബൗട്ടറിസിനെ തലക്കും കാലിനും പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവിട്ടേറ്റും ബോട്ടിലുകള്‍ക്കൊണ്ടുള്ള ഏറിലുമാണ് അദ്ദേഹത്തിന് പരുക്കേറ്റതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മെസിഡോണിയയിലെ എല്‍ ജി ബി ടി കമ്യൂണിറ്റിയെ സംബന്ധിച്ച ചില പരാമര്‍ശങ്ങളാണ് അദ്ദേഹത്തിനെതിരെ നടന്ന ആക്രമണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.