Connect with us

National

കുട്ടികളുടെ അശ്ലീല വീഡിയോ: ഫേസ്ബുക്കും വാട്‌സാപും അടക്കം ഏഴ് സ്ഥാപനങ്ങള്‍ക്ക് സുപ്രീം കോടതി പിഴ ചുമത്തി

Published

|

Last Updated

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകളും ബലാത്സംഗ വീഡിയോകളും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിന് പ്രമുഖ സാമൂഹ്യ മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീം കോടതി ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തി.

യാഹു, ഫേസ്ബുക്ക് അയര്‍ലണ്ട്,ഫേസ്ബുക്ക് ഇന്ത്യ,ഗൂഗിള്‍ ഇന്ത്യ,ഗൂഗിള്‍ ഐഎന്‍സി,മൈക്രോസോഫ്്റ്റ്് , വാട്്‌സാപ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. അക്രമസ്വഭാവമുള്ള ലൈംഗിക വീഡിയോകളും കുട്ടികളുടെ അശ്ലീല വീഡിയോകളും പ്രചരിക്കുന്നത് തടയാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് സാക്ഷ്യപത്രം നല്‍കണമെന്ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഏപ്രില്‍ 16ന് ഈ സ്്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സ്ഥാപനങ്ങള്‍ ഇതിനോട് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്. ജൂണ്‍ 15നകം സാക്ഷ്യപത്രം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Latest