ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമെന്ന് രജനീകാന്ത്

Posted on: May 20, 2018 1:31 pm | Last updated: May 20, 2018 at 3:42 pm

ചെന്നൈ: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്.

ഇതുവരെ പാര്‍ട്ടി രൂപീകരിച്ചിട്ടില്ല. എന്നാല്‍ തങ്ങള്‍ എന്തിനും തയ്യാറാണ്. ഏതെങ്കിലും തരത്തിലുള്ള സഖ്യത്തെക്കുറിച്ച് ഇത്ര നേരത്തെ പറയാനാകില്ലെന്നും രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു.