വൈറസ് പനി: ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരം

Posted on: May 20, 2018 12:40 pm | Last updated: May 21, 2018 at 5:27 pm

കോഴിക്കോട്: അപൂര്‍വ്വ വൈറസ് പനിബാധമൂലം ചികിത്സയില്‍ കഴിയുന്ന ആറ് പേരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരാണിവര്‍. 25 പേര്‍ നിരീക്ഷണത്തിലാണ്.

അതേ സമയം വൈറസ് പനിയെ നേരിടുന്നതിന് ജില്ലയില്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട് . ജില്ലാ കലക്ടറുടെ നേത്യത്വത്തിലാണ് ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുക.അപൂര്‍വ്വമായ വൈറസ് പനി പിടിപെട്ട് പേരാമ്പ്രയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ഇന്നലെ മരിച്ചത്. ഏത് തരം വൈറസാണ് രോഗം പടര്‍ത്തുന്നതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.