ഗുജറാത്തില്‍ ഗാനാലാപനത്തിനിടെ ഗായകന് മേല്‍ വര്‍ഷിച്ചത് അമ്പത് ലക്ഷം രൂപ

Posted on: May 20, 2018 9:48 am | Last updated: May 20, 2018 at 11:32 am

അഹമ്മദാബാദ്: ഗുജറാത്തിലെ വല്‍സാദില്‍ നടന്ന ഭക്തിഗാന പരിപാടിയില്‍ നാടന്‍പാട്ട് ഗായകരെ നോട്ട്‌കൊണ്ട് മൂടുന്ന വീഡിയോ വൈറലാകുന്നു.

ഏകദേശം അമ്പത് ലക്ഷം രൂപയാണ് കുട്ടികളടക്കമുള്ളവര്‍ ഇവര്‍ക്ക്‌മേല്‍ വര്‍ഷിച്ചത്. പിന്നീട് ചിലര്‍ ചേര്‍ന്ന് നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതും വീഡിയോവിലുണ്ട്.