സെനറ്റിന്റെ അംഗീകാരമായി; ജിന ഹാസ്‌പെല്‍ സി ഐ എയുടെ മേധാവി

Posted on: May 19, 2018 6:14 am | Last updated: May 18, 2018 at 9:55 pm
ജിന ഹാസ്‌പെല്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സി ഐ എ)യുടെ പുതിയ മേധാവിയായി ജിന ഹാസ്‌പെലിനെ തിരഞ്ഞെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇവരെ ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തിരുന്നത്. ഇതിന് യു എസ് സെനറ്റ് അംഗീകാരം നല്‍കുകയായിരുന്നു. 70 വര്‍ഷത്തെ സി ഐ എ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സ്ത്രീ ഈ സ്ഥാനത്തെത്തുന്നത്.

സെനറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 54 സെനറ്റര്‍മാര്‍ ഹാസ്‌പെലിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. ആകെ നൂറ് അംഗങ്ങളുള്ള സെനറ്റില്‍ 51 പേരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം ഹെസ്പാലിന്റെ നിയമനത്തിന് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയും അംഗീകാരം നല്‍കിയിരുന്നു.

33കാരിയായ ഹെസ്പാല്‍, 2002ല്‍ തായ്‌ലാന്‍ഡിലെ സി ഐ എ സ്റ്റേഷന്‍ മേധാവിയായി സേവനം ചെയ്തിരുന്നു. ബ്ലാക് പ്രിസണ്‍ എന്ന പേരില്‍ കുപ്രസിദ്ധമായ പല മൂന്നാം മുറകളും അല്‍ഖാഇദ തീവ്രവാദികളെ ചോദ്യം ചെയ്യുന്നതിനിടെ ഇവിടെ വെച്ച് ഇവര്‍ നടപ്പാക്കിയിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത എതിര്‍പ്പും ഉയര്‍ന്നിരുന്നു.