Connect with us

International

ടെക്‌സാസില്‍ ഹൈസ്‌കൂളില്‍ വെടിവെയ്പ്പ്; വിദ്യാര്‍ഥികളുള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മരിച്ചവരിലധികവും വിദ്യാര്‍ഥികളാണ്. ടെക്‌സസിലെ സാന്റഫേ സ്‌കൂളിലാണ് വെടിവയ്പുണ്ടായത്. വെടിവയ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സൗത്ത് ഹൂസ്റ്റണില്‍ നിന്ന് 65 കിലോ മീറ്റര്‍ അകലെയാണ് വെടിവെപ്പ് നടന്ന സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രാദേശിക സമയം എട്ട് മണിയോടെയായിരുന്നു സംഭവം. ക്ലാസ് തുടങ്ങി അല്‍പസമയത്തിനുള്ളില്‍ അജ്ഞാതനായ അക്രമി ആര്‍ട്ട് ക്ലാസിലെത്തി വെടിവെക്കുകയായിരുന്നുവെന്ന് ദൃസാക്ഷികളായ വിദ്യാര്‍ഥികള്‍ പറഞ്ഞു.