Connect with us

National

ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരണ അവകാശവാദവുമായി ആര്‍ജെഡി

Published

|

Last Updated

പാറ്റ്‌ന: കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ആര്‍ജെഡി സര്‍ക്കാര്‍ രൂപീകരണത്തിന് അണിയറ നീക്കങ്ങള്‍ നടത്തവെ ബീഹാറിലും മന്ത്രിസഭാ രൂപീകരണത്തിന് അനുമതി തേടി ആര്‍ജെഡി ഗവര്‍ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി വിവാദമായിരിക്കെയാണ് ബീഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

ആര്‍ജെഡി നേതാവ് തേജസ്വി യാദവും മറ്റ് സഖ്യകക്ഷികളും ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് കൈമാറിയിട്ടുണ്ട്. ബീഹാറില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ജെഡിയാണെങ്കിലും 70 അംഗങ്ങളുള്ള ജെഡി(യു)വും 53 അംഗങ്ങളുള്ള ബിജെപിയും ചേര്‍ന്നാണ് ഇവിടെ സര്‍ക്കാര്‍ രൂപവത്കരിച്ചിരിക്കുന്നത്. ആര്‍ജെഡിക്ക് 80ഉം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കെല്ലാംകൂടി 31 അംഗങ്ങളാണുള്ളത്.