ആലപ്പുഴയില്‍ യുവാവ് ബന്ധുവീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

Posted on: May 18, 2018 9:43 am | Last updated: May 18, 2018 at 10:21 am

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ യുവാവിനെ ബന്ധുവീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശേരി സ്വദേശി സുജിത്ത്(25) ആണ് മരിച്ചത്. പുലര്‍ച്ച മൂന്ന് മണിക്കാണ് സംഭവം. ആര്യാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമയെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് വീട്ടുടമയുടെ മൊഴി.