ജനാധിപത്യത്തിന്റെ തോല്‍വിയില്‍ രാജ്യം വിലപിക്കുന്നു: രാഹുല്‍ ഗാന്ധി

Posted on: May 17, 2018 9:45 am | Last updated: May 17, 2018 at 11:17 am

ബെംഗളൂരു: കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്ല്യമാണെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി വിജയം ആഘോഷിക്കുമ്പോള്‍ രാജ്യം ജനാധിപത്യത്തിന്റെ തോല്‍വിയില്‍ വിലപിക്കുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. എന്നാല്‍, പിന്നീട് കോണ്‍ഗ്രസ്- ജെഡിയു സഖ്യ ചര്‍ച്ചകളില്‍ രാഹിലിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.