Connect with us

National

സത്യപ്രതിജ്ഞക്കായി യെദ്യൂരപ്പ രാജ്ഭവനിലേക്ക് പുറപ്പെട്ടു; ചടങ്ങ് ഒമ്പത് മണിക്ക്

Published

|

Last Updated

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് ബിജെപി നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബിഎസ് യെദ്യൂരപ്പ രാജ്ഭവനിലേക്ക് തിരിച്ചു. രാവിലെ ഒന്‍പതിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനാവുക.

കോണ്‍ഗ്രസ്- ജെഡിഎസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനേത്തുടര്‍ന്ന് സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവന് മുന്നിലും ബിജെപി ആസ്ഥാനത്തുംവന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ ബിജെപി എംഎല്‍എമാരേയും രാജ്ഭവനില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, ജെപി നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പടെയുള്ള രാജ്ഭവനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 5.30 വരെ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ സത്യപ്രതിജ്ഞ തടയില്ലെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു. സത്യപ്രതിജ്ഞ വന്‍ ആഘോഷമാക്കി മാറ്റാണുള്ള തയ്യാറെടുപ്പിലാണ് ബിജെപി പ്രവര്‍ത്തകര്‍.

Latest